ഓപ്പറേഷൻ തൂഫാൻ 2.0

September 30, 2026

തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ  ഭാഗമായുള്ള ചടങ്ങുകൾ Online Streaming വഴി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രദർശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി രജ്മ കെ സ്വാഗതം പറഞ്ഞു. ബഹു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീമതി.ബബിത കുമാരി തൂഫാൻ ഫ്ലാഗ് ഉയർത്തി.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ശ്രീ.കെ വി ശ്രീധരൻ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് പ്രിവൻ്റീവ്  ഓഫീസർ ശ്രീ.ഹരിദാസൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്  നടത്തി. കണ്ണപുരം പോലീസ്  സബ് ഇൻസ്പെക്ടർ ശ്രീ.സുനിൽ എ വി തൂഫാൻ ബാഡ്ജ് വിതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഓപ്പറേഷൻ തൂഫാൻ 2.0